Tuesday, May 21, 2024
spot_img

സവർക്കര്‍ക്കെതിരായ രാജ്യദ്രോഹി പരാമര്‍ശം: സോണിയയ്ക്കും രാഹുലിനുമെതിരേ അന്വേഷണം നടത്താൻ കോടതി ഉത്തരവ്

മുംബൈ: വീര്‍ സവര്‍ക്കറെ അപമാനിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും, രാഹുലിനുമെതിരെ അന്വേഷണത്തിന് ഉത്തരവ്. സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കര്‍ നല്‍കിയ പരാതിയിലാണ് ഭോയ്വാഡ മജിസ്ട്രേറ്റ് കോടതിയുടെ നടപടി.മുംബൈയിലെ ഭോയ്‌വാഡ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. കോൺഗ്രസ് നേതൃത്വം സവർക്കറെ രാജ്യദ്രോഹിയെന്ന്‌ വിളിച്ചു എന്നാണ് രഞ്ജിത്തിന്‍റെ പരാതിയിൽ പറയുന്നത്.

2016 മാർച്ച് 5, 22, 23 തീയതികളിൽ കോൺഗ്രസിന്റെ ഔദ്യോഗിക ‘ട്വിറ്റർ’ അക്കൗണ്ടിലായിരുന്നു ഈ പരാമർശം.സവർക്കർ ബ്രിട്ടീഷ് സർക്കാരിനോട് ദയവിനു യാചിച്ചെന്നും ബ്രിട്ടന്‍റെ അടിമയായി ശിഷ്ടകാലം കഴിച്ചുകൂട്ടാൻ ആഗ്രഹിച്ചെന്നും ‘ട്വീറ്റു’കളിൽ പറഞ്ഞിരുന്നതായി പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.

സ്വാതന്ത്ര്യസമരസേനാനിയായിരുന്ന സവർക്കറെ അപമാനിക്കാനാണ് കോൺഗ്രസ് നേതൃത്വം ഈ പരാമർശം നടത്തിയത് എന്നാണ് രഞ്ജിത് പറയുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ മുംബൈയിലെ ശിവാജി പാർക്ക്‌ പോലീസ് സ്റ്റേഷനാണ് കോടതി നിർദേശം നല്‍കിയത്.

Related Articles

Latest Articles