Categories: India

ഓഹരി വിപണിക്ക് കരുത്തേകി കോര്‍പ്പറേറ്റ് നികുതി ഇളവ്: സെന്‍സെക്‌സ് 1607 പോയന്‍റിലെത്തി; പത്തുവര്‍ഷത്തിനിടയിലെ ഒരൊറ്റ ദിവസത്തെ ഏറ്റവും മികച്ച നേട്ടം

ദില്ലി: രാജ്യത്തെ കോര്‍പ്പറേറ്റ് ടാക്‌സ് 22 ശതമാനമാക്കി കുറയ്ക്കുമെന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍റെ പ്രഖ്യാപനം ഓഹരി വിപണിക്ക് കരുത്തേകി. സെന്‍സെക്‌സ് 1607 പോയന്‍റ് കുതിച്ച് 37701 ലും നിഫ്റ്റി 423 പോയന്‍റ് ഉയര്‍ന്ന് 11128ലുമെത്തി. പത്തുവര്‍ഷത്തിനിടയിലെ ഒരൊറ്റ ദിവസത്തെ ഏറ്റവും മികച്ച നേട്ടമാണ് നിഫ്റ്റി സ്വന്തമാക്കിയത്. നിഫ്റ്റിയുടെ വിപണി മൂലധനം 2.5 ലക്ഷം കോടി രൂപ ഉയര്‍ന്നു. വിപണി കുതിച്ചതോടെ 1445 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായി. 538 ഓഹരികള്‍മാത്രമാണ് നഷ്ടത്തില്‍.

ജൂലായ് അഞ്ചിലെ ബജറ്റിനു മുമ്പ് ഓഹരി തിരികെ വാങ്ങല്‍ പ്രഖ്യാപനം നടത്തിയിട്ടുള്ള കമ്പനികള്‍ക്ക് പുതിയതായി അതിന് നിശ്ചയിച്ചിട്ടുള്ള നികുതി ബാധകമായിരിക്കില്ലെന്ന പ്രഖ്യാപനവും വിപണിക്ക് തുണയായി.

ഓട്ടോ ഓഹരികളില്‍ മാരുതി സുസുകി 3.4 ശതമാനവും ഹീറോ മോട്ടോര്‍കോര്‍പ് 3 ശതമാനവും എംആന്‍റ്എം 2.6 ശതമാനവും ടാറ്റമോട്ടോഴ്‌സ് 2.2 ശതമാനവും ഉയര്‍ന്നു. യെസ് ബാങ്ക് 6 ശതമാനം കുതിച്ചു. താജ് ജിവികെ ഹോട്ടല്‍സ് ആന്‍റ് റിസോര്‍ട്ട് അഞ്ച് ശതമാനവും ലീല വെഞ്ച്വര്‍ 3.5 ശതമാനവും ഇന്ത്യ ഹോട്ടല്‍സ് 1.7 ശതമാനവും നേട്ടമുണ്ടാക്കി.

B4 Admin

Recent Posts

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

6 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

7 hours ago

ജനങ്ങളുടെ സ്‌നേഹവും പൂജാ പന്തലുകളിലെ സര്‍ഗ്ഗാത്മകതയും അതിശയിപ്പിച്ചു. കൊല്‍ക്കത്തയിലെ ദുര്‍ഗ്ഗാ പൂജ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് യു.എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍

ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…

7 hours ago

അധികാരം നിയന്ത്രിക്കാനല്ല, ജനങ്ങളെ പ്രാപ്തരാക്കാന്‍. ഭാരതം ജനാധിപത്യത്തിന്റെ മാതാവെന്ന് ബ്ലൂംബെര്‍ഗ് ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…

8 hours ago

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…

22 hours ago

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

22 hours ago