Wednesday, January 7, 2026

അശ്ലീല വീഡിയോകള്‍ പങ്കുവെച്ചു; നടിക്കും കാമുകനും രണ്ട് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച്‌ കോടതി

കുവൈത്ത്: സോഷ്യൽ മീഡിയയിലൂടെ അശ്ലീല വിഡിയോകൾ പങ്കുവെച്ചതിനെ തുടർന്ന് അറസ്റ്റിലായ നടിക്കും കാമുകനും ശിക്ഷ വിധിച്ച്‌ കോടതി. ഇരുവർക്കും കുവൈത്തില്‍ രണ്ട് വര്‍ഷം കഠിന തടവും, 2000 ദിനാര്‍ പിഴയുമാണ് ശിക്ഷ.

അതേസമയം പ്രവാസിയായ കാമുകനെ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തണമെന്നും കോടതി വിധിയില്‍ പറയുന്നു. സമൂഹ മാധ്യമത്തിലൂടെ പ്രശസ്തമായ താരവും സീരിയല്‍ നടിയുമാണ് ഇവർ.

തുടർന്ന് ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്‍ത് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ഇതോടെ യുവതിയെയും കാമുകനെയും കഴിഞ്ഞ വര്‍ഷം അവസാനമാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്‍തത്.

Related Articles

Latest Articles