ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പരസ്യമായി തൂക്കിലേറ്റണമെന്ന് പാക്കിസ്ഥാൻ പ്രതിപക്ഷ നേതാവ് രാജ റിയാസ് അഹമ്മദ് ഖാൻ. ഇമ്രാൻ ഖാന് ജാമ്യം അനുവദിച്ച കോടതിയെയും രാജ റിയാസ് അഹമ്മദ് ഖാൻ വിമർശിച്ചു.
ഇമ്രാൻ ഖാനെ പരസ്യമായി തൂക്കിലേറ്റേണ്ടതായിരുന്നു. പക്ഷേ കോടതികൾ ഇമ്രാൻ ഖാനെ മരുമകനെ പോലെയാണ് സ്വീകരിക്കുന്നത്. അത്തരത്തിലാണ് കൊടുംകുറ്റവാളിയായ ഇമ്രാൻ ഖാനെ പരിഗണിക്കുന്നതെന്ന് രാജ റിയാസ് അഹമ്മദ് ഖാൻ തുറന്നടിച്ചു. ജഡ്ജിമാർക്ക് ഇമ്രാൻ ഖാനെ സംരക്ഷിക്കണമെങ്കിൽ, അതിൽ അവർ സന്തോഷം കണ്ടെത്തുന്നുണ്ടെങ്കിൽ പാക്കിസ്ഥാൻ കോടതികളിലെ ജഡ്ജിമാർ തെഹ്രീകെ ഇൻസാഫിൽ ചേരണമെന്നും രാജ റിയാസ് അഹമ്മദ് ഖാൻ വ്യക്തമാക്കി. ഇമ്രാൻ ഖാന്റെ അനുനായികൾ പാക്കിസ്ഥാനിൽ ഉടനീളം കലാപം സൃഷ്ടിക്കാനാണ് പദ്ധതിയിടുന്നതെന്നും ഇതിൽ രാജ്യം മുഴുവൻ ലജ്ജിക്കുകയാണെന്നും രാജ റിയാസ് അഹമ്മദ് ഖാൻ പറഞ്ഞു.

