Monday, January 12, 2026

ചൈനയിൽ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു: കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ

ബീജിംഗ്: ചൈനയിൽ കോവിഡ് ഡെൽറ്റാ വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. ചൈനയിലെ ഇരുപത് പ്രവിശ്യകളിലെ നാൽപ്പത് നഗരങ്ങളിലും ഡെൽറ്റ വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയായി കേസുകളുടെ എണ്ണം വർദ്ധിക്കുകയാണ്.

അതേസമയം, ഇതിനിടെ സീറോ കൊവിഡ് നയം നടപ്പിലാക്കാനുള്ള ചൈനയുടെ നീക്കം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ദീർഘകാല ക്വാറന്റീനുകൾ പ്രഖ്യാപിച്ചും, ജില്ലാ അതിർത്തികൾ അടച്ച് പൂട്ടിയും ലോക്ക്ഡൗൺ ഏർപ്പെടുത്തിയുമാണ് ചൈന രോഗവ്യാപനം നേരിടാൻ ശ്രമിക്കുന്നത്. നിലവിൽ വൈറസ് വ്യാപനത്തിന്റെ ഉത്ഭവ കേന്ദ്രം കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുകയാണ്.

മാത്രമല്ല അടുത്തയിടെ കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ ചൈനയിലെ ലക്ഷക്കണക്കിന് ആളുകൾ ലോക്ക്ഡൗണിലാണ്. പ്രാദേശിക യാത്രകൾക്ക് നിയന്ത്രണമുണ്ട്. ഫ്ലൈറ്റുകളും ട്രെയിനുകളും നിയന്ത്രിച്ചിരിക്കുകയാണ്.

Related Articles

Latest Articles