Sunday, September 20, 2026

പത്മശ്രീ ജേതാവ് ബാലൻ പൂതേരിയുടെ ഭാര്യ അന്തരിച്ചു; അർബുദത്തെ തുടർന്ന് ഏറെ കാലമായി ചികിത്സയിലായിരിക്കെയാണ് മരണം

മലപ്പുറം: പത്മശ്രീ ജേതാവ് ബാലൻ പൂതേരിയുടെ ഭാര്യ അന്തരിച്ചു. അർബുദത്തെ തുടർന്ന് ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം.

പുരസ്‌കാരം വാങ്ങാനായി ബാലൻ പൂതേരി ദില്ലിയിൽ എത്തിയപ്പോഴാണ് ഭാര്യയുടെ അപ്രതീക്ഷിത വിയോഗം.

അർബുദത്തെ തുടർന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു ശാന്ത. കഴിഞ്ഞ ദിവസം (തിങ്കളാഴ്ച്ച) രാത്രിയോടെ രോഗം മൂർച്ഛിക്കുകയായിരുന്നു.

ശാന്തയുടെ സംസ്ക്കാരം വൈകീട്ട് കരിപ്പൂരിൽ നടക്കും.

സാഹിത്യമേഖലയിലെ അപൂർവ്വ സംഭാവനകൾക്കാണ് രാജ്യം ബാലൻ പൂതേരിയെ പത്മശ്രീ നൽകി ആദരിച്ചത്.

Related Articles

Latest Articles