Sunday, December 14, 2025

ചൈനയിൽ സംഹാരതാണ്ഡവമാടി കോവിഡ് ;ആശുപത്രികളിൽ മൃതദേഹങ്ങൾ കുമിഞ്ഞു കൂടുന്നു, രോഗവ്യാപനം സംബന്ധിച്ച വിവരങ്ങൾ പുറത്തു വിടുന്നത് നിർത്തി കമ്മ്യൂണിസ്റ്റ് ചൈന!!

ബീജിംഗ്: കൊറോണ വ്യാപനത്തിൽ സർവ്വവും നഷ്ടമായി ചൈനീസ് ആരോഗ്യ രംഗം. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രികളിൽ കുമിഞ്ഞ് കൂടുകയാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതിനിടെ, കോവിഡ് രോഗവ്യാപന വ്യാപ്തി ലോകരാജ്യങ്ങളിൽ നിന്ന് മറച്ചുപിടിക്കുന്നതിനായി രോഗവ്യാപനം സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിടുന്നത് ചൈന അവസാനിപ്പിച്ചു. ഇതിനെതിരെ ലോകരാജ്യങ്ങളും ലോകാരോഗ്യ സംഘടനയും രംഗത്തു വന്നിട്ടുണ്ട്.

അതേസമയം കൊറോണ വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ ചൈനയിൽ നിന്നും എത്തുന്നവർക്ക് യൂറോപ്യൻ രാജ്യങ്ങൾ പരിശോധന കർശനമാക്കിയിട്ടുണ്ട്. ചൈന ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് ഇന്ത്യ ആർടി-പിസിആർ ടെസ്റ്റ് നിർബന്ധമാക്കി. നവംബർ മാസം മുതലാണ് ചൈനയിൽ കൊറോണ വ്യാപനം അതിരൂക്ഷമായത്.

Related Articles

Latest Articles