Tuesday, November 10, 2026

യു പിയിൽ ഒരു മന്ത്രിയ്ക്ക് കൂടി കോവിഡ് 19 ; കുടുംബാംഗങ്ങളടക്കം 27 പേർ നിരീക്ഷണത്തിൽ

ലക്നൗ : ഉത്തർപ്രദേശ് ആയുഷ് മന്ത്രി ധരം സിംഗ് സൈനിക്കിന് കോവിഡ് 19 സ്ഥിരീകരിച്ചു. സഹറാന്‍പുരിലെ ആശുപത്രിയില്‍ ചികിത്സയിലുള‌ള ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും അടക്കം 27പേരെ നിരീക്ഷണത്തിലാക്കി. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് അധികൃതര്‍ പറയുന്നു.

യോഗി മന്ത്രിസഭയിലെ കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. നേരത്തെ, ഗ്രാമവികസ മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗിനായിരുന്നു ആദ്യം രോഗ ബാധ സ്ഥിരീകരിച്ചത്. അതേസമയം മീററ്റില്‍ ഇന്നലെ മാത്രം 53 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles