Tuesday, May 21, 2024
spot_img

ബ്രിട്ടന്‍ യാത്രാച്ചട്ടം മാറ്റിയില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും; വാക്‌സിന്‍ യാത്രാച്ചട്ടത്തില്‍ ബ്രിട്ടന് മുന്നറിയിപ്പ് നൽകി ഇന്ത്യ

ദില്ലി: ബ്രിട്ടന്‍ പുതുതായി പ്രഖ്യാപിച്ച ക്വാറന്‍റൈന്‍ നയം വിവേചനപരമെന്ന് ഇന്ത്യ. വിവേചനപരമായ ഈ നിലപാടിനെതിരെ വേണ്ടിവന്നാല്‍ എതിര്‍നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ബ്രി​ട്ട​ന്‍റെ പു​തു​ക്കി​യ യാ​ത്ര നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ കൊവി​ഷീ​ല്‍​ഡി​ന്‍റെ​യും കൊവാ​ക്‌​സി​ന്‍റെ​യും ര​ണ്ട് ഡോ​സ് സ്വീ​ക​രി​ച്ച​വ​ര്‍​ക്കും ക്വാ​റ​ന്‍റൈ​ൻ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ് സ്വീഡിഷ് കമ്പനിയായ ആസ്ട്ര സെനക്കയും വികസിപ്പിച്ച ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് ബ്രിട്ടന്‍ തന്നെ വിലക്കേര്‍പ്പെടുത്തുന്നതില്‍ പരക്കെ പ്രതിഷേധം ഉയരുകയാണ്.

‘കോവിഷീല്‍ഡിനെ അംഗീകരിക്കാത്തത് വിവേചനപരമായ നയമാണ്. വിദേശകാര്യമന്ത്രാലയം ഈ പ്രശ്‌നം യുകെയിലെ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം ഈ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്,’ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

ഇ​ന്ത്യ​യെ കൂ​ടാ​തെ ദ​ക്ഷി​ണാ​ഫ്രി​ക്ക, തെ​ക്കേ അ​മെ​രി​ക്ക, യു​എ​ഇ, തു​ർ​ക്കി, താ​യ്‌​ല​ൻ​ഡ്, ജോ​ർ​ദാ​ൻ, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്ന് വാ​ക്സി​നെ​ടു​ത്ത​വ​ർ​ക്കും പ​ത്തു​ദി​വ​സം നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ൻ പാ​ലി​ക്ക​ണ​മെ​ന്ന നി​യ​മം ബ്രി​ട്ട​നി​ൽ ബാ​ധ​ക​മാ​ണ്.

Related Articles

Latest Articles