Friday, December 19, 2025

രാജ്യത്ത് കോവിഡ് കുറയുന്നു; 2,539 പുതിയ കൊവിഡ് രോഗികൾ, മരണം 60

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,539 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 4,30,01,477 ആയി. 4491 പേർ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണം 60 ആയി. ഇതോടെ ആകെ മരണസംഖ്യ 5,16,132 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 30,799 പേരാണ്.

അതേസമയം, കേരളത്തില്‍ 966 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര്‍ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34, കണ്ണൂര്‍ 34, മലപ്പുറം 34, പാലക്കാട് 23, വയനാട് 21, കാസര്‍ഗോഡ് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 5 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

Related Articles

Latest Articles