Sunday, May 5, 2024
spot_img

രാജ്യത്തെ ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകണം; കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി ഖത്തർ ഭരണകൂടം

ദോഹ: രാജ്യത്തെ ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകണമെന്ന് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി ഖത്തർ ഭരണകൂടം.കമ്പനിയിലെ തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കണമെന്നും ഖത്തർ നിർദ്ദേശിച്ചു. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. എന്നാൽ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ ഏതാനും കമ്പനികൾ പരാജയപ്പെടുന്നത് സമരങ്ങളിലേക്കു നയിക്കുന്നുവെന്നും ഇത്തരം കാര്യങ്ങൾ മതത്തിനും നിയമങ്ങൾക്കും എതിരാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ നടപടികളെയും നിയമങ്ങളെയും കുറിച്ച് തൊഴിലാളികളെ ബോധവൽക്കരിക്കുകയും മോഷണങ്ങളും അക്രമണങ്ങളും തടയാൻ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ സിസിടിവി സ്ഥാപിക്കുകയും ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, രാജ്യത്തിന്റെ ധാർമ്മിക മൂല്യങ്ങൾക്കു നിരക്കാത്ത വസ്ത്രങ്ങൾ ജീവനക്കാർ ധരിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ചുമതല കമ്പനികൾക്കാണെന്നും. താമസ കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പാക്കുകയും തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന അവസ്ഥ ഒഴിവാക്കുകയും വേണമെന്നും നിർദ്ദേശമുണ്ട്.

Related Articles

Latest Articles