Tuesday, December 30, 2025

കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ്; 196.94 കോടി ഡോസ് വിതരണം ചെയ്തതായി കേന്ദ്രം

ദില്ലി: ഇന്ത്യയില്‍ 2021 ജനുവരി 16 ന് ആരംഭിച്ച കൊറോണ വാക്സിന്‍ യജ്ഞത്തില്‍ ഇതുവരെ 196.94 കോടി ഡോസ് വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 12 മുതല്‍ 14 വരെ പ്രായക്കാരുടെ വാക്സിനേഷനില്‍ 3.62 കോടി പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 2,23,36,175 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 2022 മാര്‍ച്ച്‌ 16നാണ് കൗമാരക്കാരില്‍ വാക്സിനേഷന്‍ ആരംഭിച്ചത്. 15-18 പ്രായക്കാരില്‍ 6,02,72,529 ഫസ്റ്റ് ഡോസും 4,82,78,560 രണ്ടാം ഡോസും നല്‍കി.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 1,04,08,628 പേര്‍ക്ക് ഫസ്റ്റ് ഡോസും 1,00,60,891 പേര്‍ക്ക് രണ്ടാം ഡോസും 56,11,589 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി. 18-44 പ്രായക്കാരുടെ വാക്സിനേഷനില്‍ 55,80,69,125 പേര്‍ക്ക് ഒന്നാം ഡോസും 49,98,02,380 പേര്‍ക്ക് രണ്ടാം ഡോസും 24,07,273 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി.

45-59 പ്രായക്കാരില്‍ 20,34,14,801 പേര്‍ക്ക് ആദ്യ ഡോസും 19,30,99,268 പേര്‍ക്ക് രണ്ടാം ഡോസും 22,93,280 പേര്‍ക്ക് ബൂസ്റ്ററും ലഭ്യമാക്കി. 60 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ 12,72,28,781 ഉം 12,05,89,141 ഉം 2,33,65,301 എന്നിങ്ങനെയാണ് കണക്കുകള്‍.

Related Articles

Latest Articles