Monday, May 6, 2024
spot_img

സെര്‍വിക്കല്‍ കാന്‍സസറിനെ വെറുതെ കാണരുത്! ലക്ഷണങ്ങൾ ഇവ, കൂടുതല്‍ കാണപ്പെടുന്നത് ഏത് വിഭാഗക്കാരില്‍?

സ്ത്രീകളില്‍ കാണപ്പെടുന്ന ഗര്‍ഭാശയമുഖ അര്‍ബുദ(സെര്‍വിക്കല്‍ കാന്‍സര്‍) കേസുകള്‍ ദിനംപ്രതി കൂടിവരുന്നതായി റിപ്പോർട്ടുകൾ. ലക്ഷണങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തുക ചെയ്യുകയാണെങ്കില്‍ ഫലപ്രദമായ ചികിത്സ നല്‍കാനും സാധിക്കും. ഇതില്‍ ഏറ്റവും പ്രധാനം ലക്ഷണങ്ങള്‍ കണ്ടെത്തുക എന്നത് തന്നെയാണ്. ഗര്‍ഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഗര്‍ഭപാത്രത്തിന്‍റെ ഏറ്റവും അടിവശത്തെ ഭാഗമായ സെര്‍വിക്സിലാണ് ഈ അര്‍ബുദം ഉണ്ടാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസാണ്(എച്ച്‌പിവി) ഈ രോഗം ഉണ്ടാക്കുന്നത്.

മറ്റ് കാന്‍സറുകളില്‍ നിന്നും വ്യത്യസ്തമായി സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. ഹ്യൂമന്‍ പാപ്പിലോമ (എച്ച്‌.പി.വി.) എന്ന വൈറസ് ബാധ സര്‍വ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകള്‍ ഉണ്ടാകുന്നത് ഈ വൈറസാണ്. ലൈംഗിക ബന്ധത്തിന് ശേഷം ഇടുപ്പിലുണ്ടാകുന്ന വേദന, യോനിയില്‍ നിന്ന് അസ്വാഭാവികമായ സ്രവങ്ങളുടെ പുറന്തള്ളല്‍ എന്നിവയെല്ലാം സെര്‍വിക്കല്‍ കാന്‍സറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

പുകവലി, ക്ലമീഡിയ, ഗൊണേറിയ, സിഫിലിസ്, എച്ച്‌ഐവി എയ്ഡ്സ് തുടങ്ങിയ രോഗങ്ങള്‍, ദുര്‍ബലമായ പ്രതിരോധ ശേഷി, ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധം, ഗര്‍ഭനിയന്ത്രണ മരുന്നുകളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം സെര്‍വിക്കല്‍ കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി വിദ​ഗ്ധര്‍ പറയുന്നു.

സെര്‍വിക്കല്‍ കാന്‍സറിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ കുറിച്ചറിയാം…

1. ആര്‍ത്തവവിരാമത്തിന് ശേഷം രക്തസ്രാവം
2. ആര്‍ത്തവ രക്തസ്രാവം ഏറെ നാള്‍ നില്‍ക്കുന്നത്.
3. സാധാരണയില്‍ കവിഞ്ഞ വജൈനല്‍ ഡിസ്ചാര്‍ജ്
4. ലൈംഗിക ബന്ധത്തിനിടെ വേദന
5. ആര്‍ത്തവവിരാമത്തിന് ശേഷം രക്തസ്രാവം
6. പെല്‍വിക് ഭാഗത്തെ വേദന

സെര്‍വിക്കല്‍ കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത് ഇവരില്‍…

1.18 വയസ്സിനു മുന്‍പ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടികള്‍- ഇവരുടെ പ്രത്യുല്പാദന അവയവങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച എത്താത്തതിനാല്‍ വൈറസ് ബാധ കോശങ്ങളിലുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ തീവ്രമായിരിക്കും.
2. ഒന്നില്‍ കൂടുതല്‍ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍.
3. പ്രതിരോധ ശേഷി കുറഞ്ഞവര്‍, എച്ച്‌.ഐ.വി. അണുബാധയുള്ളവര്‍.

Related Articles

Latest Articles