Monday, May 20, 2024
spot_img

രാജ്യത്ത് 5,784 പുതിയ രോഗികൾ മാത്രം; രോഗമുക്തി നിരക്കിൽ വൻ വർധനവ്; വാക്‌സിനേഷൻ കുതിക്കുന്നു

ദില്ലി: രാജ്യത്തിന് ആശ്വാസമായി കോവിഡ് (Covid) കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 5,784 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 571 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പോസിറ്റീവ് കേസുകളേക്കാൾ രോഗം ഭേദമായവരുടെ നിരക്കാണ് കൂടുതൽ. ഇന്നലെ മാത്രം 7,350 പേർ രോഗമുക്തി നേടി. അതേസമയം ഇന്നലെ റിപ്പോർട്ട് ചെയ്ത രോഗികളേക്കാൾ 21.3 ശതമാനം കുറവ് രോഗബാധിതരുടെ നിരക്കിൽ ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 252 പേരുടെ മരണം കോവിഡ് (Covid Death) മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,75,888 ആയി. ആകെ 3.47 കോടിയിലധികം പേർക്കാണ് ഇതുവരെ ഇന്ത്യയിൽ കൊറോണ ബാധിച്ചിട്ടുള്ളത്. ഇതിൽ 3.41 കോടിയിലധികം പേർക്കും രോഗം ഭേദമായി.
ആകെ 88,993 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 98.37 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.58 ശതമാനമാണ്. ഇതിനോടകം 1.33 ബില്യൺ വാക്‌സിൻ ഡോസുകൾ ഇന്ത്യയിൽ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.

അതേസമയം കേരളത്തിലും കോവിഡ് രോഗികൾ കുറയുകയാണ്. ഇന്നലെ 2,434 പേര്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂര്‍ 224, കൊല്ലം 163, കോട്ടയം 147, തൃശൂര്‍ 136, ആലപ്പുഴ 83, മലപ്പുറം 83, പത്തനംതിട്ട 76, പാലക്കാട് 68, ഇടുക്കി 63, കാസര്‍ഗോഡ് 54, വയനാട് 39 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ നിരക്ക്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,60,033 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,55,720 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4313 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 207 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 36,281 കോവിഡ് കേസുകളില്‍, 8.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Related Articles

Latest Articles