Wednesday, May 15, 2024
spot_img

‘ഊര്‍ജ്ജം സംരക്ഷിക്കാം ലോകത്തെ രക്ഷിക്കാം’; ഇന്ന് ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനം

ഇന്ന് ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനം. (Energy Conservation Day) ആഗോള താപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും ഊർജ സ്രോതസ്സുകളുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.

ജനസംഖ്യ വർധിച്ചുവരുന്നതോടെ ഊർജ സ്രോതസ്സുകളുടെ ആവശ്യകതയും വർധിച്ചുവരികയാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനും ഭാവിയിൽ കുറഞ്ഞ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിക്കുന്നതിനും വേണ്ടി ജനങ്ങളെ ബോധവൽക്കരിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ ദിനാചരണവും.

ഊര്‍ജ്ജ സംരക്ഷണം എന്നത് ഇന്ന് ഒരു ആഗോള ആവശ്യമായി മാറിയിരിക്കുകയാണ്. ലോകരാജ്യങ്ങളിലെയും ഇതിനുള്ള പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നുണ്ട്. 2001 മുതല്‍ ഇന്ത്യയില്‍ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജസംരക്ഷണ നിയമം നടപ്പാക്കിവരുന്നു. ഇന്ത്യാഗവണ്‍മെന്‍റിന് കീഴിലുള്ള ഭരണഘടനാ സ്ഥാപനമാണ് ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി. ഊര്‍ജ്ജസംരക്ഷണ രംഗത്ത് പ്രൊഫഷണലുകളെ സൃഷ്ടിക്കുക. ഊര്‍ജ്ജം സംബന്ധിച്ച പ്രൊജക്ടുകള്‍, നയം, വിശകലനം, സാമ്പത്തികം, കാര്യക്ഷമതയുള്ള പദ്ധതികള്‍ എന്നിവയില്‍ യോഗ്യരായവരും ഗുണമേന്‍മയുള്ളവരുമായ വിദഗ്ധരെ സൃഷ്ടിക്കുകയുമാണ് ഈ നിയമം ലക്ഷ്യം വെക്കുന്നത്.

Related Articles

Latest Articles