Sunday, May 5, 2024
spot_img

നക്സലുകളുമായി ഏറ്റുമുട്ടൽ; ഛത്തീസ്‌ഗഡിൽ ഉന്നത സൈനികന് വീരമൃത്യു

ഛത്തീസ്‌ഗഡ്‌: ഛത്തീസ്‌ഗഡിൽ നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഉന്നത സൈനികന് വീരമൃത്യു(CRPF officer killed in Naxal encounter in Chhattisgarh). സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് എസ്.ബി.ടിര്‍ക്കെയാണ് വീരമൃത്യുവരിച്ചത്. സംസ്ഥാനത്തോടെ വനമേഖലയില്‍ നടന്ന സിആര്‍പിഎഫ് – നക്‌സല്‍ ഏറ്റുമുട്ടലിലാണ് സംഭവം.

ഈ മേഖലയില്‍ പ്രെട്രോളിങ് നടത്തുകയായിരുന്നു സിആര്‍പിഎഫ് സംഘം. എന്നാൽ ഇതിനിടയില്‍ നക്‌സലുകളുമായി ഏറ്റുമുട്ടലുണ്ടാകുകയും അസിസ്റ്റന്റ് കമാന്‍ഡന്റ് വീരമൃത്യു വഹിക്കുകയുമായിരുന്നു. ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശമായ ബിജാപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. മേഖലയിൽ കനത്ത ജാഗ്രതയിലാണ് സുരക്ഷാ സേന.

Related Articles

Latest Articles