Monday, December 29, 2025

രാജ്യത്ത് ഇന്ന് കോവിഡ് രോഗികൾ ഇരുപതിനായിരത്തിൽ താഴെ; വാക്സിൻ വിതരണം 175 കോടി കടന്നു

ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. ഇന്ന് രോഗികൾ ഇരുപതിനായിരത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 19,968 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണം 673 ആയി. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 5,11,903 ആയി.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങിലുമായി 2,24,187 പേരാണ് ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 48,847 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 4.20 കോടി കടന്നു. 1.68 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

അതേസമയം രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം 175.3 കോടിയായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് മുതിർന്നവരിൽ 80 ശതമാനം ആളുകളും കൊറോണ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചു കഴിഞ്ഞു. മാത്രമല്ല രണ്ട് കോടിയിലധികം കൗമാരക്കാർ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Related Articles

Latest Articles