Thursday, September 24, 2026

കോവിഡ് അധിക നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം

ദില്ലി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് (Covid) കേസുകൾ കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര സർകാർ. രാജ്യത്ത് പകർച്ചവ്യാധി തുടർച്ചയായി കുറയുന്ന പ്രവണത കാണിക്കുന്നതിനാൽ അധിക കോവിഡ് നിയന്ത്രണങ്ങൾ അവലോകനം ചെയ്യാനും ഭേദഗതി ചെയ്യാനും അല്ലെങ്കിൽ അവസാനിപ്പിക്കാനും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തെഴുതി.

കേസുകളുടെ എണ്ണവും വ്യാപനവും ദിവസവും നിരീക്ഷിക്കുന്നത് തുടരണമെന്നു കത്തില്‍ നിര്‍ദേശിക്കുന്നു. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്‌മെന്റ്, വാക്‌സിനേഷന്‍ എന്നീ പഞ്ചതല കോവിഡ് നിയന്ത്രണ തന്ത്രങ്ങള്‍ പിന്തുടരാനും ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്ത് കഴിഞ്ഞ ആഴ്ചയിലെ ശരാശരി പ്രതിദിന കേസുകൾ 50,476 ആയിരുന്നു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,409 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രതിദിന കേസ് പോസിറ്റിവിറ്റി നിരക്ക് ബുധനാഴ്ച 3.63 ശതമാനമായി കുറഞ്ഞു.

Related Articles

Latest Articles