Sunday, December 28, 2025

രാജ്യത്ത് 23,529 പുതിയ കോവിഡ് രോഗികൾ;പതിവുപോലെ പകുതിയിലധികം പേരും കേരളത്തിൽ

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 23,529 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,37,39,980 ആയി.

കേരളത്തിലാണ് പ്രതിദിന രോഗികൾ ഏറ്റവും കൂടുതലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,161 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

എന്നാൽ രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 28,718 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്.
3,30,14,898 പേർ ഇതുവരെ രോഗമുക്തി നേടി. 2,77,020 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

മാത്രമല്ല രാജ്യത്തെ വാക്‌സിനേഷൻ 88 കോടി പിന്നിട്ടിരിക്കുകയാണ്. ഇതുവരെ രാജ്യത്ത് 88,34,70,578 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 65,34,306 പേരാണ് വാക്‌സിൻ സ്വീകരിച്ചത്.

അതേസമയംകോവിഡിനെ തുടർന്ന് കഴിഞ്ഞ ദിവസം 311 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കോവിഡ് മരണം 4,48,062 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 15,06,254 സാമ്പിളുകളാണ് രാജ്യത്ത് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധിച്ചത്. ഇതോടെ രാജ്യത്ത് ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 56,89,56,439 ആയി ഉയർന്നു.

Related Articles

Latest Articles