Saturday, May 18, 2024
spot_img

ഹോം ഐസൊലേഷൻ; മരിച്ചത് 444 കൊവിഡ് രോഗികൾ

തിരുവനന്തപുരം: വീടുകൾക്കുള്ളിലെ കൊവിഡ് വ്യാപനത്തിനോടൊപ്പം ഹോം ഐസൊലേഷനിൽ കഴിഞ്ഞവരുടെ മരണനിരക്കും കൂടുന്നു. ഹോം ഐസലേഷനിൽ കഴിഞ്ഞവരടക്കം 1795 കൊവിഡ് രോഗികള്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് മരിച്ചെന്നാണ് അവലോകന റിപ്പോർട്ട്. 444 രോഗികള്‍
വീട്ടില്‍ തന്നെ മരിച്ചെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ലഭിച്ചു.

ഇതോടെ മറ്റ് അസുഖങ്ങളുള്ള കൊവിഡ് രോഗികളോട് അടിയന്തര പരിശോധന നടത്താനും, പരമാവധി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറാനും സർക്കാർ നിർദേശം നൽകിയെങ്കിലും വേണ്ടത്ര സൗകര്യം ഇല്ലാത്തതുകൊണ്ടും ചികിത്സയ്ക്ക് പണമില്ലാത്തതുകൊണ്ടും പലരും ഇപ്പോഴും ഹോം ഐസൊലേഷനിൽ തന്നെ കഴിയുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles