Saturday, December 27, 2025

“കരുതലിന്റെ കേരള മോഡല്‍”: കോവിഡ് രോഗി പുഴുവരിച്ച നിലയിൽ; ഭക്ഷണമെങ്കിലും കൊടുത്തിരുന്നോ എന്ന സംശയ വുമായി കുടുംബം

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ കോവിഡ് പോസിററീവായ വ്യക്തിയെ വീട്ടുകാര്‍ക്ക് തിരികെക്കിട്ടിയത് ദേഹമാസകലം പുഴുവരിച്ച നിലയില്‍. വീണു പരുക്കേററ് ചികില്‍സ തേടിയ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനാണ് ദുരവസ്ഥ നേരിടേണ്ടിവന്നത്. കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്കി.

ഇന്നലെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ടു വന്ന അനില്‍കുമാറിന്റെ ദേഹത്ത് പുഴുക്കള്‍ നുരയ്ക്കുന്നുണ്ടായിരുന്നു. അസഹ്യമായ ദുര്‍ഗന്ധത്തിന്റെ ഉറവിടം തേടിയപ്പോള്‍ മേലാസകലം മുറിവുകള്‍. കഴുത്തിലിട്ടിരുന്ന കോളര്‍ ഉരഞ്ഞ് തലപൊട്ടി ആ മുറിവിലും പുഴുക്കള്‍.

ഒാഗസ്ററ് 21ന് കൂലിപ്പണി കഴിഞ്ഞ് മടങ്ങിവരുംവഴി തെന്നിവീണാണ് അനില്‍കുമാറിന് പരുക്ക് പററുന്നത്. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ച അനില്‍കുമാറിനെ 22 ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് ഐസിയുവിലേയ്ക്ക് മാററി. ശരീരത്തിന് തളര്‍ച്ച ബാധിച്ചിരുന്നു.

ഐസിയുവില്‍ ചിലര്‍ക്ക് പോസിററീവായതിനേത്തുടര്‍ന്ന് 26 ന് കോവിഡ് പരിശോധന നടത്തിയപ്പോള്‍ നെഗററീവ് ചികില്‍സയിലിരിക്കെ ഈ മാസം 6ന് കോവിഡ് സ്ഥിരീകരിച്ചു. കൂട്ടിരുന്ന കുടുംബാംഗങ്ങളോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. കോവിഡ് വാര്‍ഡില്‍ ചികില്‍സയില്‍ കഴിയുന്ന അച്ഛനേപ്പററി മക്കള്‍ അന്വേഷിച്ചപ്പോഴൊക്കെ സുഖമായിരിക്കുന്നുവെന്നായിരുന്നു മറുപടി. 26ന് അനില്‍കുമാറിന് കോവിഡ് നെഗററീവായെന്നും തിരികെ കൊണ്ടുപോകാനും നിര്‍ദേശിച്ചു. വീട്ടിലെത്തിച്ചപ്പോള്‍ കണ്ടത് ഒരുമാസത്തെ ചികില്‍സയില്‍ എല്ലും തോലുമായ ഒരു ശരീരവും.

കോവിഡ് വാര്‍ഡിലേയ്ക്ക് കയററുമ്പോള്‍ വരെ ആരോഗ്യദൃഢഗാത്രനായിരുന്ന ഒരാളെ ഈ അവസ്ഥയില്‍ കാണുമ്പോള്‍ ഭക്ഷണമെങ്കിലും കൊടുത്തിരുന്നോ എന്ന സംശയവും കുടുംബം പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.

Related Articles

Latest Articles