Monday, April 29, 2024
spot_img

24 മണിക്കൂറില്‍ രാജ്യത്ത് 32,937 പേര്‍ക്ക് കോവിഡ്; 417 മരണം; ആശങ്കയായി കേരളം

ദില്ലി: രാജ്യത്ത് 32,937 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 35,909 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.48 ആയി ഉയര്‍ന്നു. 38,1947 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇന്നലെ 35,909 പേര്‍ രോഗമുക്തരായി ഇതോടെ രാജ്യത്തെ അകെ രോഗമുക്തരുടെ എണ്ണം 31,411924 ആയി ഉയര്‍ന്നു.

പ്രതിദിന കൊവിഡ് കേസുകളിൽ കേരളമാണ് മുന്നിലുള്ളത്. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം ഉയർന്ന തോതിൽ തുടരുകയാണ്. അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 54.58 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 17.43 ലക്ഷം വാക്സിനാണ് ഇന്നലെ നല്‍കിയത്.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസര്‍ഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles