Wednesday, May 15, 2024
spot_img

പോലീസിന്റെ ഇടപെടലുകൾ അതിരുകടക്കുന്നു! കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിലെ കടകളുടെ ലൈറ്റ് നിർ‌ബന്ധിച്ച് ഓഫ് ചെയ്യിപ്പിച്ചെന്ന് പരാതി

തൃശ്ശൂർ: ക്ഷേത്രോത്സവങ്ങളിൽ പോലീസിന്റെ ഇടപെടലുകൾ തുടർക്കഥയാകുന്നു. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിൽ രാത്രി കടകളിലെ ലൈറ്റ് പോലീസ് നിർബന്ധിപ്പിച്ച് ഓഫ് ചെയ്യിപ്പിച്ചുവെന്നും വിനോദ ഉപകരണങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയെന്നും പരാതി.

ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനും എക്സിബിഷൻ ​ഗ്രൗണ്ടിലുമായി നൂറു കണക്കിന് ഭക്തരാണ് എത്തിയിരുന്നത്. ഈ സമയത്താണ് ലൈറ്റ് അണയ്‌ക്കണമെന്ന് പോലീസ് നിർദ്ദേശിച്ചത്. സമയം അതിക്രമിച്ചെന്നും തിരക്കിൽ സംഘർഷ സാഹചര്യം ഒഴിവാക്കാനുമാണ് ലൈറ്റ് ഓഫ് ചെയ്യാൻ നിർദ്ദേശിച്ചതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.

പത്ത് ദിവസവും 24 മണിക്കൂറും പരിപാടികളാണ് കൂടൽമാണിക്യം ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്നത്. എല്ലാ വർഷവും അവസാന ദിവസങ്ങളിൽ രാത്രി വിളക്കെഴുന്നള്ളിപ്പ് കഴിഞ്ഞ് പുലർച്ചെ വരെ തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ‌ ഇതുവരെയും പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല.
ആചാരങ്ങളുടെ ന​ഗ്നമായ ലംഘനമായിരുന്നു വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരത്തിലുണ്ടായത്. ഇതിന് പിന്നാലെയാണ് മറ്റ് ക്ഷേത്രങ്ങളിലേക്കും സർക്കാരിന്റെയും പോലീസിന്റെയും കടന്നുകയറ്റം.

Related Articles

Latest Articles