ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5326 പുതിയ കോവിഡ് (Covid) കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. നിലവില്‍ 79,097 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 453 മരണവും റിപ്പോർട്ട് ചെയ്‌തു. നിലവിൽ 79,097 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4,78,007 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
സജീവ രോഗികളുടെ എണ്ണം 79,097 ആയി.574 ദിവസത്തിനിടെയുള്ള കുറഞ്ഞ കണക്കാണിത് . ആകെ രോഗമുക്തി നിരക്ക് 98.40 ശതമാനമായി ഉയർന്നു . 2,230 പ്രതിദിന രോഗികളുമായി കേരളം തന്നെയാണ് മുന്നിൽ . പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.53 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.59 ശതമാനവുമാണ് .
അതേസമയം രാജ്യത്ത് 200 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്രയിലും ദില്ലിയിലും 54 വീതം ഒമിക്രോണ്‍ കേസുകള്‍ റിപ്പോർട്ട് ചെയ്‌തു. തെലങ്കാനയില്‍ 20, കര്‍ണാടകയില്‍ 19, രാജസ്ഥാന് 18, കേരള 15, ഗുജറാത്ത് 14 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…