Sunday, April 28, 2024
spot_img

രാജ്യത്ത് 5326 പേര്‍ക്ക് കൂടി കൊവിഡ്; 452 മരണം; 200 കടന്ന് ഒമിക്രോണ്‍ ബാധിതർ; അതീവ ജാഗ്രതയിൽ രാജ്യം

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5326 പുതിയ കോവിഡ് (Covid) കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. നിലവില്‍ 79,097 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 453 മരണവും റിപ്പോർട്ട്​ ചെയ്​തു. നിലവിൽ 79,097 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4,78,007 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

സജീവ രോഗികളുടെ എണ്ണം 79,097 ആയി.574 ദിവസത്തിനിടെയുള്ള കുറഞ്ഞ കണക്കാണിത് . ആകെ രോഗമുക്തി നിരക്ക് 98.40 ശതമാനമായി ഉയർന്നു . 2,230 പ്രതിദിന രോഗികളുമായി കേരളം തന്നെയാണ് മുന്നിൽ . പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.53 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.59 ശതമാനവുമാണ് .

അതേസമയം രാജ്യത്ത്​ 200 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തതായി ആരോഗ്യമന്ത്രാലയം. മഹാരാഷ്​ട്രയിലും ദില്ലിയിലും 54 വീതം ഒമിക്രോണ്‍ കേസുകള്‍​ റിപ്പോർട്ട് ചെയ്​തു. തെലങ്കാനയില്‍ 20, കര്‍ണാടകയില്‍ 19, രാജസ്​ഥാന്‍ 18, കേരള 15, ഗുജറാത്ത്​ 14 എന്നിങ്ങനെയാണ്​ റിപ്പോര്‍ട്ട്​ ചെയ്​ത കേസുകളുടെ എണ്ണം. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Related Articles

Latest Articles