Sunday, May 19, 2024
spot_img

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗണ്‍; രാത്രി കര്‍ഫ്യൂ തുടരും; അനുമതി അവശ്യസര്‍വീസുകള്‍ക്ക് മാത്രം അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗണ്‍. നഗരാതിര്‍ത്തി പ്രദേശങ്ങള്‍ ബാരിക്കേഡുകള്‍ വച്ച്‌ പൊലീസ് പരിശോധന നടത്തും. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസര്‍വീസ് വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. രാത്രികാല കര്‍ഫ്യൂവും തുടരും അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാകും പ്രവര്‍ത്തനാനുമതി. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ പൊലീസ് പരിശോധന കൂടുതല്‍ ശക്തമാക്കും.

രാത്രികാല കര്‍ഫ്യൂവും പിന്‍വലിക്കുമെന്ന സൂചന മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കി. ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്ന തരത്തിലുള്ള തീരുമാനങ്ങളെ കുറിച്ച്‌ ആലോചിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. സ്കൂളുകളും തിയേറ്ററുകളും അടക്കം വിവിധ മേഖലകള്‍ തുറക്കുന്നതിനെ കുറിച്ചുള്ള ആലോചനകളും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്.

അതേസമയം രോഗികള്‍ ക്വാറന്റീനില്‍ തുടരുന്നുവെന്ന് പോലീസിന്റെ മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ സംഘം ഉറപ്പാക്കും. ക്വാറന്റീന്‍ ലംഘിക്കുന്നവരെ വീടുകളില്‍ തുടരാന്‍ അനുവദിക്കില്ല. സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles