Saturday, May 4, 2024
spot_img

കോവിഡ്: എം വി ജയരാജന്റെ നില അതീവ ഗുരുതരം; വെന്റിലേ‌റ്ററില്‍ പ്രവേശിപ്പിച്ചു; പ്രത്യേക മെഡിക്കൽ സംഘം പരിശോധിക്കും

കണ്ണൂര്‍: കോവിഡ് ബാധിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നില ഗുരുതരം.
കടുത്ത ന്യൂമോണിയ‌്ക്കൊപ്പം ഉയര്‍ന്ന പ്രമേഹവുമുള‌ള അദ്ദേഹത്തെ വെന്റിലേ‌റ്ററില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന ജയരാജന് വിദഗ്‌ദ്ധ ചികിത്സ നല്‍കുന്നതിനായി തിരുവനന്തപുരത്ത് നിന്നും പ്രത്യേക വിദഗ്‌ദ്ധസംഘം ഉടന്‍ പുറപ്പെടും.

കഴിഞ്ഞദിവസം മന്ത്രി കെ.കെ.ശൈലജ ആശുപത്രിയിലെത്തി ജയരാജനെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രി മെഡിക്കൽ സംഘത്തോടു മന്ത്രി സംസാരിച്ചു.
ഇന്നലെ രാവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഒരാഴ്ച മുമ്പാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്.

Related Articles

Latest Articles