Monday, May 6, 2024
spot_img

വീട്ടില്‍ മദ്യം സൂക്ഷിക്കുന്നവർ “സൂക്ഷിക്കുക”; പുതിയ ഉത്തരവുമായി സര്‍ക്കാര്‍

ലക്‌നൗ: വീട്ടില്‍ മദ്യം സൂക്ഷിക്കുന്നതിനായി ഹോം ലൈസന്‍സ് നിര്‍ബന്ധമാക്കി യോഗി സര്‍ക്കാര്‍. ലോക്ക് ഡൗണിനെത്തുടര്‍ന്നുണ്ടായ വരുമാനനഷ്ടം നികത്താനാണ് സര്‍ക്കാരിന്റെ പുതിയ നടപടി. ഇതിനായുള്ള ലൈസന്‍സ് ജില്ലാ കലക്ടര്‍മാരാണ് നല്‍കുക. ഒരു വര്‍ഷമാണ് ലൈസന്‍സിന്റെ കാലാവധി.

ഒരാള്‍ക്ക് ആറ് ലിറ്റര്‍ മദ്യം വാങ്ങാനും, കൈവശം വയ്ക്കാനും അനുവാദമുണ്ട്. അതില്‍ കൂടുതല്‍ മദ്യം ഉപയോഗിക്കുന്നതിനാണ് എക്‌സൈസ് ലൈസന്‍സ് നിര്‍ബന്ധമാക്കിയത്. ആറ് ലിറ്ററില്‍ കൂടുതല്‍ മദ്യം കൈവശം വയ്ക്കുന്നവര്‍ പ്രതിവര്‍ഷം 12,000 രൂപയും, 51,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കി ലൈസന്‍സ് നേടണം.

ചില്ലറ വ്യാപാരികള്‍ക്കുള്ള ലൈസന്‍സ് ഫീസ് 7.5 ശതമാനമായി ഉയര്‍ത്തി. ബിയറിന്റെ എക്‌സൈസ് തീരുവ കുറച്ചു. പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന പഴങ്ങള്‍ ഉപയോഗിച്ച്‌ വീഞ്ഞ് ഉണ്ടാക്കുന്നവര്‍ക്ക് എക്‌സൈസ് തീരുവ അഞ്ച് വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന പഴങ്ങള്‍ ഉപയോഗിച്ച്‌ വീഞ്ഞ് ഉണ്ടാക്കുന്നവര്‍ക്ക് എക്‌സൈസ് തീരുവ അഞ്ച് വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്

Related Articles

Latest Articles