ദില്ലി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 7 ലക്ഷം പിന്നിട്ടു. ഇത് വരെ 7,19,665 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പേർക്ക് രോഗം സ്ഥിരീകരിച്ചു. 467 പേരാണ് ഇതിനിടെ രോഗബാധയെ തുടർന്ന് മരിച്ചത്. ഇതോടെ, രാജ്യത്തെ മരണങ്ങളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. ഇത് വരെ 20,160 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
ദില്ലിയിൽ രോഗികളുടെ എണ്ണം ഒരുലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 1379 പേർക്കാണ് ഇവിടെ
കോവിഡ് സ്ഥിരീകരിച്ചത്. 72,088 പേർ ഇതുവരെ രോഗമുക്തി നേടി. മൊത്തം 3115 പേർ മരിച്ചു. 2.80 ശതമാനമാണ് രാജ്യത്തെ നിലവിലെ മരണനിരക്ക്. രോഗ മുക്തി നിരക്ക് 61.13 ശതമാനമായി ഉയർന്നിട്ടുണ്ട്. 4,39,948 പേർക്കാണ് രോഗം ഭേദമായത്.
അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 11,732,996 ആയി ഉയർന്നു. മരണസംഖ്യ 540,137 ആയി. അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,427പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ യു.എസിൽ ആകെ രോഗ ബാധിതരുടെ എണ്ണം മുപ്പത് ലക്ഷം കടന്നു

