Friday, May 3, 2024
spot_img

സ്വർണ്ണക്കടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി; സ്വപ്നയുടെ ഉന്നത ബന്ധങ്ങളും അന്വേഷിക്കും

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണ്ണം കടത്തിയത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമെന്ന് സൂചന. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കാതെ അന്വേഷണം നടക്കുമെന്നാണ് വിവരം. നയതന്ത്ര വഴിയിലൂടെയാണ് സ്വർണക്കടത്ത് നടന്നിരിക്കുന്നത് എന്നതിനാൽ തന്നെ വളരെ സൂക്ഷ്‌മമായി മാത്രമെ അന്വേഷണം നടക്കൂ. ഇന്ന് വൈകുന്നേരത്തോടെ ഇതു സംബന്ധിച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കുമെന്നാണ് വിവരം.

വിദേശകാര്യ മന്ത്രാലയത്തിൻ്റെ നിര്ദേശപ്രകാരമുള്ള അന്വേഷണമാകും ഉണ്ടാവുകയെന്നും സൂചനയുണ്ട്. സ്വപ്ന സുരേഷിന്‍റെ ഉന്നതബന്ധങ്ങളെ കുറിച്ചും സ്വത്ത് സമ്പാദനത്തെ കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചേക്കും. കേരളത്തിലെ വന്‍കിട വ്യവസായികളുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ട്. വിവിധ ഭാഷകളിലെ പ്രാവീണ്യം, ആരെയും ആകര്‍ഷിക്കാന്‍ കഴിയുന്ന സ്വഭാവവും വഴി ഭരണതലത്തിലും ഉദ്യോഗസ്ഥരിലും അതിവേഗം സ്വാധീനമുണ്ടാക്കാന്‍ സ്വപ്നക്കായി. കോണ്‍സുലേറ്റില്‍ നിന്നും വിസ സ്റ്റാംപിംഗുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടര്‍ന്നാണ് സ്വപ്ന പുറത്തായത്. പുറത്താക്കിയത്തിന്റെ കാരണങ്ങൾ ഇപ്പോൾ വ്യക്തമല്ലെങ്കിലും സ്വപ്നയുടെ ചില ബന്ധങ്ങളും ഇടപാടുകളും അതിനു കാരണമായി എന്നു സൂചനയുണ്ട്

Related Articles

Latest Articles