Friday, May 3, 2024
spot_img

ജീവനക്കാർക്ക് കോവിഡ്: ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭക്തർക്ക് ഇന്നുമുതൽ പ്രവേശനം അനുവദിക്കില്ല

ചോറ്റാനിക്കര: ചോറ്റാനിക്കര ക്ഷേത്രത്തിൽ ജീവനക്കാർക്ക് കോവിഡ്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്ഷേത്രത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. എന്നാൽ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ ഇല്ലം നിറ നടക്കുന്നത് ഇന്നാണ്. രാവിലെ 9.45 ന് ശേഷം മേൽശാന്തി ശ്രീധരൻ എമ്പ്രാന്തിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ.

ക്ഷേത്രത്തിലെത്തിക്കുന്ന കതിർക്കുലകൾ കിഴക്കേ നടയിൽ വച്ച് പൂജകൾ നടത്തിയ ശേഷം വാദ്യമേളങ്ങളോടെ ക്ഷേത്ര പ്രദക്ഷിണവും നടക്കും. തുടർന്നാണ് ഇല്ലം നിറ. ചടങ്ങുകൾക്കു ശേഷം കതിർക്കുലകൾ ഭക്തജനങ്ങൾക്കു നൽകും. ഭക്തനായ എരുവേലിയിലെ ഇടശ്ശേരി ഗോപിനാഥൻ സ്വന്തം കൃഷിയിടത്തിൽ നിന്ന് എത്തിക്കുന്ന കതിർക്കുലകളാണ് ചടങ്ങിന് ഉപയോഗിക്കുന്നത്. അതേസമയം പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടക്കുകയെന്ന് ക്ഷേത്ര അധികാരികൾ അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles