Sunday, April 28, 2024
spot_img

എസ്‍സി-എസ്‍ടി ഫണ്ട് തട്ടിപ്പ് ; ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: എസ്‍സി-എസ്‍ടി ഫണ്ട് തട്ടിപ്പ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഇനിമുതൽ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. പിന്നോക്ക വിഭാഗത്തിനുള്ള 75 ലക്ഷം രൂപ തട്ടിയെനന്നായിരുന്നു കേസ്.

സംസ്ഥാനത്തെ പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്കുളള വിദ്യാഭ്യാസ മുറി, വിവാഹ സഹായം തുടങ്ങിയ ഫണ്ടുകൾ ക്ലർക്കായിരുന്ന രാഹുലിന്റെ നേത്യത്വത്തിൽ തട്ടിയെടുത്തെന്നാണ് കേസ്. 75 ലക്ഷം രൂപ തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി രാഹുൽ തന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ തള്ളിയതിനാൽ പിന്നീട് മ്യൂസിയം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് എസ്‍സി-എസ്‍ടി ഫണ്ട് തട്ടിപ്പില്‍ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ മുൻപ് വ്യക്തമാക്കിയിരുന്നു . വകുപ്പ് തന്നെയാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. കൂടാതെ ഓൺലൈൻ ഫണ്ട് നീക്കം വന്നതോടെ തട്ടിപ്പിന് കൂടുതൽ സൗകര്യമായി. പാവപ്പെട്ടവരെ പറ്റിച്ച് ഫണ്ട് തട്ടാൻ എളുപ്പമായെന്നും മന്ത്രി ആരോപിച്ചിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles