Wednesday, May 15, 2024
spot_img

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ മാറ്റങ്ങള്‍

ദില്ലി: ഇന്ത്യയിൽ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ, കോവിഡ് നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. മഹാമാരി ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് രാജ്യത്തെ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഏപ്രില്‍ ഒന്നിന് അവസാനിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്.

ഇന്ന് മുതൽ കോവിഡുമായി ബന്ധപ്പെട്ട കര്‍ശന നിയന്ത്രണങ്ങള്‍ അവസാനിക്കും. എന്നാൽ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമായ മാനദണ്ഡങ്ങള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നീക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയും പശ്ചിമ ബംഗാളും കോവിഡുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ, പൊതു സ്ഥലങ്ങളില്‍ മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കുന്നത് ഒഴിവാക്കാന്‍ ദില്ലിയും തീരുമാനിച്ചു.

Related Articles

Latest Articles