Monday, October 12, 2026

കെ റെയിൽ വിഷയം: പാരിസ്ഥിക ആഘാതത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് ബോധ്യം: പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്ന് സുരേഷ് ഗോപി എംപി

ദില്ലി: സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്ന സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി എംപി. കെ റെയിൽ വിഷയവുമായി ബന്ധപ്പെട്ട ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പങ്കുവച്ചെന്ന് നടനും എംപിയുമായ സുരേഷ് ഗോപി വ്യക്തമാക്കി.

എന്നാൽ സില്‍വര്‍ ലൈന്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് ബോധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ആറന്മുള പദ്ധതിപോലെ സില്‍വര്‍ ലൈനും ഉപേക്ഷിക്കേണ്ടി വരുമെന്നും സുരേഷ് ഗോപി എം.പി പ്രതികരിച്ചു.

അതേസമയം തന്നെ കെ റെയില്‍ പദ്ധതിക്കായി കല്ലിട്ട ഭൂമിക്ക് വായ്പ നിഷേധിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നത് ചർച്ചയാകുകയാണ്. ബാങ്കേഴ്സ് സമിതിയോഗം വിളിച്ച് വായ്പ നിഷേധിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. ഇപ്പോഴത്തെ നടപടി, ഭൂമി ഏറ്റെടുക്കല്‍ അല്ലെന്നും, സാമൂഹിക ആഘാത പഠനമാണെന്നും ബാങ്കുകള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

Related Articles

Latest Articles