Thursday, December 25, 2025

രാജ്യത്ത് ആക്റ്റിവ് കേസുകൾ വീണ്ടും കുറഞ്ഞു; രാജ്യത്ത് 24 മണിക്കൂറിനിടെ 26964 പേർക്ക് കൂടി കൊവിഡ്; 383 മരണം; ചികില്‍സയിലുള്ളത് മൂന്നുലക്ഷത്തോളം പേര്‍

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 26964 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 383 പേരാണ് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. 34,167 പേര്‍ ഇന്നലെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.69 ശതമാനമാണ്. അതെ സമയം രാജ്യത്തെ രോഗവിമുക്തി നിരക്ക് ഉയർന്ന തന്നെ തുടരുകയാണ്. രാജ്യത്തെ നിലവിലെ കോവിഡ് രോഗവിമുക്തി നിരക്ക് 97.77 ശതമാനമാണ്.

നിലവിൽ 3,01,989 പേരാണ് വിവിധയിടങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. 186 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്തു പുതുതായി സ്ഥിരീകരിച്ച കേസുകളിൽ പകുതിയിലേറെയും കേരളത്തിൽ തന്നെ. 1.61 ലക്ഷം ആക്റ്റിവ് കേസുകളും കേരളത്തിലാണ്. മഹാരാഷ്ട്രയിലെ ആക്റ്റിവ് കേസുകൾ 44,000 ആയി കുറഞ്ഞിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 16,993 ആക്റ്റിവ് കേസുകളാണുള്ളത്. രാജ്യത്ത് ഇതുവരെ 82,65,15,754 വാക്‌സിൻ ഡോസുകളാണ് നൽകിയത്.

Related Articles

Latest Articles