ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. പ്രതിദിന കോവിഡ് (Covid) ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിന് താഴെയെത്തി. 6,188 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ആകെ 2,28,60,184 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇന്നലെ 1192 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 17,43,059 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ട്. ഇന്നലെ 11.69 ശതമാനമാണ് ടിപിആര്‍. കഴിഞ്ഞദിവസം 15.77 ശതമാനമായിരുന്നു ടിപിആര്‍. അതേസമയം കേരളത്തില്‍ ഇന്നലെ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍ 1572, ഇടുക്കി 1451, പത്തനംതിട്ട 1338, വയനാട് 1062, കാസര്‍ഗോഡ് 844 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകളാണ് പരിശോധിച്ചത്.

