Monday, April 29, 2024
spot_img

രാജ്യത്ത് മൂന്നാം തരംഗത്തിൽ നേരിയ ആശ്വാസം; പ്രതിവാര കോവിഡ് കേസുകളിൽ 19 ശതമാനം കുറവ്; രോഗമുക്തി നിരക്ക് കുതിക്കുന്നു

ദില്ലി: ആശ്വാസമായി രാജ്യത്തെ കോവിഡ് കേസുകളിൽ (Covid India)19 ശതമാനം കുറവ്. ജനുവരി 24 മുതൽ 30 വരെയുള്ള ഏഴ് ദിവസങ്ങളിൽ 17.5 ലക്ഷം പേരാണ് കോവിഡ് ബാധിതരായത്. മൂന്നാം തരംഗത്തിൽ ആദ്യമായാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്. അതേസമയം ഇന്ന് രാജ്യത്ത് 2,09918 പേർക്ക് ആണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

24 മണിക്കൂറിൽ 959 മരണമാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന ടിപിആർ 15.77 ശതമാനമാണ്. 262628 പേർ കഴിഞ്ഞ ദിവസം രോഗമുക്തരായി. നിലവിൽ രാജ്യത്തെ ആക്ടീവ് കേസുകൾ 1831268 ആണ്. അതേസമയം രാജ്യത്ത് കോവിഡ് മരണസംഖ്യ ഉയർന്ന് തന്നെ നിൽക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മരണസഖ്യ 41 ശതമാനമാണ് ഉയർന്നത്. ജനുവരി 17 മുതൽ 23 വരെയുള്ള ആഴ്ചയിൽ രാജ്യത്തെ 21.7 ലക്ഷം കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്നാം തരംഗത്തിന്റെ ഘട്ടത്തിലെ ഏറ്റവും ഉയർന്ന കണക്കായിരുന്നു ഇത്.

അതേസമയം കേരളത്തിൽ ഇന്നലെയും അരലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്നലെ 51,570 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂര്‍ 1976, ഇടുക്കി 1565, വയനാട് 1338, കാസര്‍ഗോഡ് 769 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്.

Related Articles

Latest Articles