ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം 40,000 ത്തിന് താഴെ. 102 ദിവസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം നാല്‍പതിനായിരത്തിന് താഴെ എത്തുന്നത്. കൂടാതെ 907 പേർ കൂടി കോവിഡ് രോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 56.993 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,03,16,897 ആയി. 2,93,66,601 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 5,52,659 പേരാണ് ചികില്‍സയിലുള്ളത്. കഴിഞ്ഞ ദിവസം ഒരു സംസ്ഥാനത്തും 10,000 ത്തിന് മേല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ല. 8063 കേസുകളുമായി കേരളമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്രയില്‍ 6727 പുതിയ രോഗികളുണ്ട്. അതേസമയം ഈ വർഷം അവസാനത്തോടെ രാജ്യത്തെ പ്രായപൂർത്തിയായ എല്ലാവർക്കും വാക്‌സിൻ നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

