India

രാജ്യത്ത് 15,981 പേർക്ക് കൂടി കോവിഡ്; 8,867 കേസുകളും റിപ്പോർട്ട് ചെയ്തത് കേരളത്തിൽ

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,981 പേർക്ക് കൂടി കോവിഡ് (Covid Updates In India). ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,40,53,573 ആയി. 2,01,632 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം കോവിഡിനെ തുടർന്ന് 166 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കോവിഡ് മരണം 4,51,980 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,23,003 സാമ്പിളുകളാണ് രാജ്യത്ത് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധിച്ചത്. ഇതോടെ രാജ്യത്ത് ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 58,98,35,158 ആയി ഉയർന്നു.

കേരളത്തിലാണ് പ്രതിദിന രോഗികൾ ഏറ്റവും കൂടുതലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 8867 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291, വയനാട് 286, കാസര്‍ഗോഡ് 221 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

അതേസമയം രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 17,861 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,33,99,961 പേർ ഇതുവരെ രോഗമുക്തി നേടി. 970 കോടിയിലധികം പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതുവരെ രാജ്യത്ത് 97,23,77,045 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Anandhu Ajitha

Recent Posts

ഹമാസിനെ പിന്തുണച്ചുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ല; ഭീകര സംഘടനയ്ക്ക് നഗരത്തിൽ സ്ഥാനമില്ല ! തള്ളിപ്പറഞ്ഞ് മംദാനി; ഇസ്‌ലാമിസ്റ്റുകൾക്ക് അപ്രതീക്ഷിത തിരിച്ചടി

ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…

20 minutes ago

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…

1 hour ago

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…

2 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

3 hours ago

അയോദ്ധ്യ രാമക്ഷേത്രത്തിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമം! കശ്മീർ സ്വദേശി കസ്റ്റഡിയിൽ, സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുന്നു

അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…

4 hours ago