Sunday, May 5, 2024
spot_img

രാജ്യത്ത് 16,862 പേർക്ക് കൂടി കോവിഡ്; പകുതിയിലധികം രോഗികളും റിപ്പോർട്ട് ചെയ്തത് കേരളത്തിൽ

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,862 പേർക്ക് കൂടി കോവിഡ് (Covid India) സ്ഥിരീകരിച്ചു. ഇതിൽ പകുതിയിലധികവും കേരളത്തിൽ നിന്നുള്ള രോഗികളാണ്. 9,246 പേർക്കാണ് കഴിഞ്ഞ ദിവസം കേരളത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513, കണ്ണൂര്‍ 505, പത്തനംതിട്ട 490, പാലക്കാട് 455, മലപ്പുറം 437, വയനാട് 249, കാസര്‍ഗോഡ് 178 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

അതേസമയം മൂന്ന് കോടിയിലധികം (3,40,37,592) ആളുകൾക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. സജീവ രോഗികൾ 2,03,678 പേരാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം 379 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ മരണം 4,51,814 ആയി.രോഗികളേക്കാൾ കൂടുതൽ രോഗമുക്തരാണ് റിപ്പോർട്ട് ചെയ്യുന്നത്. 19,391 രോഗികൾക്ക് കൂടി രാജ്യത്ത് അസുഖം ഭേദമായി.

ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 3.33 കോടി കവിഞ്ഞു. ഒടുവിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30 ലക്ഷത്തിലധികം പേർക്ക് കുത്തിവയ്പ്പ് എടുത്തതോടെ 97.14 കോടിയിലധികം ഡോസുകൾ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു

Related Articles

Latest Articles