Monday, January 5, 2026

കോവിഡ് വാക്‌സിനില്‍ വന്‍കുതിപ്പോടെ ഇന്ത്യ: 35.75 കോടി ജനങ്ങള്‍ കുത്തിവെയ്‌പെടുത്തു

ദില്ലി: കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യ. ഇതു വരെ 35.75 കോടി ജനങ്ങളാണ് വാക്‌സിന്‍ സ്വീകരിച്ചത്. കേന്ദ്ര ആരോഗ്യ വകുപ്പ് അധികൃതരാണ് ഇക്കാര്യമറിയിച്ചത്. വാക്‌സിന്‍ സ്വീകരിച്ചതില്‍ ഒരു കോടിയിലധികം പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇവരില്‍ ഭൂരിപക്ഷം പേരും
വാക്‌സിന്റെ രണ്ടാം ഡോസും എടുത്തുകഴിഞ്ഞു.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ബീഹാര്‍, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ 18 മുതല്‍ 44 വയസ് വരെയുള്ള 50 ലക്ഷത്തിലധികം പേര്‍ക്ക് വീതം വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞു. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിലും വന്‍തോതില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധന നടത്താനുള്ള സംവിധാനങ്ങളും രാജ്യമൊട്ടാകെ നടപ്പാക്കി കഴിഞ്ഞു.

കോവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യ പല വികസിത രാജ്യങ്ങളേക്കാളും മുന്നിലെത്തിയിരിക്കുകയാണ്. കേന്ദ്രമന്ത്രിസഭയുടെ കൃത്യതയോടെയുളള പ്രവര്‍ത്തനങ്ങളാണ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ അഭൂതപൂര്‍വ്വമായ ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles