Sunday, May 19, 2024
spot_img

വൈറ്റ് വാഷ് മോഹം നടന്നില്ല, അവസാന ടി20യില്‍ ഇന്ത്യക്ക് തോല്‍വി

സിഡ്നി: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് 12 റണ്‍സിന്റെ തോല്‍വി. ക്യാപ്റ്റന്‍ വിരാട് കോഹ്ലി നടത്തിയ ഒറ്റയാള്‍ പോരാട്ടം ഫലം കാണാതെ പോയതോടെയാണ് 12 റണ്‍സിന്റെ ജയം ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ശിഖര്‍ ധവാന്‍ 28 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ 20 റണ്‍സും നേടി. സഞ്ജു സാംസണ്‍ 10 റണ്‍സ് നേടി. ഓസട്രേലിയ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ നിശ്ചിത ഓവറില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ പൂജ്യത്തിന് പുറത്തായി. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സ്വെപ്‌സണാണ് ഇന്ത്യയെ തകര്‍ത്തത്.

Related Articles

Latest Articles