Wednesday, May 15, 2024
spot_img

കൊറോണയിൽ വിറച്ച് ഇറ്റലി

റോം: യൂറോപ്പില്‍ കൊറോണ വൈറസ് (കോവിഡ്19) രോഗത്തിന്റെ കേന്ദ്രമായ ഇറ്റലിയില്‍ മരണം 197 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 പേര്‍ കൂടി മരിച്ചതോടെയാണിത്. ഇതുവരെ 4,600 പേരെ രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ്. രോഗബാധ തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്‌കൂളുകള്‍ പത്തുദിവസത്തേക്ക് അടച്ചു. ഫുട്‌ബോള്‍ അടക്കമുള്ള കായികവിനോദങ്ങള്‍ കാണികളുടെ അഭാവത്തില്‍ നടത്തണമെന്നാണ് നിര്‍ദേശം.

കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആഗോളതലത്തില്‍ ഒരു ലക്ഷത്തിലധികമായി ഉയര്‍ന്നിട്ടുണ്ട്. ചൈനയില്‍ രോഗബാധ നിയന്ത്രണവിയേയമാകുന്നതിന്റെ സൂചനകള്‍ ലഭിക്കുമ്പോള്‍ യൂറോപ്പില്‍ രോഗം പടരുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. ഇറ്റലിക്കു പുറമേ, ഫ്രാന്‍സിലും ജര്‍മനിയിലും രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു.

Related Articles

Latest Articles