Monday, April 29, 2024
spot_img

തല്‍ക്കാലം രക്ഷപ്പെട്ടു മീഡിയ വണ്ണിനും വിലക്ക് നീങ്ങി

ദില്ലി : കലാപം തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് മീഡിയ വണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ പ്രക്ഷേപണ വിലക്ക് നീക്കി. നേരത്തെ ഏഷ്യാനെറ്റ് ന്യൂസിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയിരുന്നു. തൊട്ട് പിന്നാലെയാണ് ഇപ്പോള്‍ മീഡിയ വണ്‍ ചാനലിന്റെയും വിലക്ക് നീക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അധികൃതര്‍ മാപ്പെഴുതി നല്‍കാനും വന്‍ തുക പിഴയടയ്ക്കാനും തയ്യാറായതോടെയാണ് വിലക്ക് നീക്കിയതെന്നാണ് വിവരം. വിലക്ക് നീക്കിയതോടെ രാവിലെ മൂന്ന് മണിയോടെ ഏഷ്യാനെറ്റ് ന്യൂസ് പ്രക്ഷേപണം പുനരാരംഭിച്ചിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്ണും താല്‍കാലികമായി സംപ്രേക്ഷണം നിര്‍ത്തിയത്.

Related Articles

Latest Articles