ബീജിങ്: ചൈനയിൽ ഒരു വര്‍ഷത്തിനുശേഷം വീണ്ടും കൊവിഡ് (Covid) മരണം റിപ്പോര്‍ട്ട് ചെയ്തു. വടക്കുകിഴക്കൻ പ്രവിശ്യയിലെ ജിലിനിലാണ് 65, 87 വയസ്സുള്ള രണ്ടുപേർ മരിച്ചതെന്ന് ദേശീയ ആരോഗ്യ കമീഷൻ അറിയിച്ചു. രാജ്യത്ത് ഒടുവില്‍ കോവിഡ് മരണം സ്ഥിരീകരിച്ചിരുന്നത് 2021 ജനുവരിയിലായിരുന്നു. ഇതിന് ശേഷം ചൈനയിലെ പ്രധാന ഭൂപ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ മരണമാണിത്. ഒമിക്രോണ്‍ വകഭേദമാണ് രാജ്യത്ത് രോഗികളുടെ എണ്ണം കുതിച്ചുയരാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.
2019ൽ വുഹാനിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടശേഷം കർശനനിയന്ത്രണങ്ങൾ രാജ്യത്തുടനീളം നടപ്പാക്കിയിരുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മരണസംഖ്യ കുറയാൻ കാരണവും ഇതുതന്നെ. എന്നാൽ നിയന്ത്രണങ്ങൾ അയഞ്ഞതോടെ രോഗം വ്യാപിക്കുന്നത് ആശങ്കയുയർത്തിയിട്ടുണ്ട്. സമൂഹ വ്യാപനത്തിലൂടെ 2,157 പുതിയ കൊറോണ കേസുകളും ചൈനയിൽ റിപ്പോർട്ട് ചെയ്തു. ജിലിൻ പ്രവിശ്യയിലാണ് ഭൂരിഭാഗം രോഗികളുമുള്ളത്. ഹോങ്കോംഗിലും കൊറോണയുടെ അതിതീവ്ര വ്യാപനമാണ് റിപ്പോർട്ട് ചെയ്യുന്നത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി നഗരങ്ങളില്‍ ചൈന ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4051 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2019ല്‍ ചൈനയിലെ വുഹാനിലാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.

