Monday, May 20, 2024
spot_img

കൊറോണ വൈറസ്, ടോക്കിയോ ഒളിംപിക്സിന് !

കൊറോണ ഭീതി മൂലം ടോക്യോ ഒളിമ്പിക്സ് മാറ്റിവച്ചേക്കാന്‍ സാധ്യതയെന്ന് ജപ്പാന്‍ ഒളിമ്പിക്‌സ് മന്ത്രി. ഒളിമ്പിക്സിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് വൈറസ് ഭീതി ഉടലെടുക്കുന്നത്.

എന്നാല്‍, ഒളിമ്പിക്സ് മാറ്റിവച്ചേക്കുമെന്ന് തരത്തിലുള്ള സൂചന ജപ്പാന്‍ ഒളിമ്പിക്‌സ് മന്ത്രി സീക്കോ ഹാഷിമോട്ടോയാണ് ഉന്നയിച്ചത്. അതേസമയം, ഒളിമ്പിക്‌സിന്റെ നടത്തിപ്പിനായുള്ള ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളുമായി തങ്ങള്‍ മുന്നോട്ട് പോവുകയാണെന്ന് ഐഒസി പ്രസിഡന്റ് തോമസ് ബാക്ക് അറിയിച്ചു.

ഒളിമ്പിക്‌സ് തടസപ്പെടുമോ എന്നതില്‍ മുന്‍ ധാരണയില്ല. ജൂണില്‍ അന്തിമതീരുമാനമെടുക്കുമെന്ന് ബാക്ക് വ്യക്തമാക്കി. ഈ വര്‍ഷം നടന്നില്ലെങ്കില്‍ ടോക്യോയ്ക്ക് ഒളിമ്പിക്സ് നടത്താനുള്ള ആതിഥേയാവകാശം നഷ്ടപ്പെട്ടേക്കാമെന്നാണ് ഹാഷിമോട്ടോ പറഞ്ഞത്.

ടോക്യോ ഒളിമ്പിക്സുമായി ബന്ധപ്പെട്ട് 90,161 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. 2013 മുതല്‍ 2018 വരെ ഒളിമ്പിക്‌സിനായി ജപ്പാന്‍ സര്‍ക്കാര്‍ 66,000 കോടി രൂപയാണ് ചെലവിട്ടത്.

ഒളിമ്പിക്സ് ഉപേക്ഷിക്കുന്ന പക്ഷം ജപ്പാന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തെയും ഇത് ബാധിക്കും. 16,000 കോടിയോളം രൂപയുടെ വരുമാനമാണ് ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് ടൂറിസം മേഖലയില്‍ പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles