Monday, May 20, 2024
spot_img

പുരുഷന്റെ സ്പർശന മനഃശാസ്ത്രം വിശദമാക്കി മുംബൈ ഹൈക്കോടതി

മുംബൈ: നോട്ടം, സ്പര്‍ശനം എന്നിവയിലൂടെ പുരുഷന്റെ മനോഗതം മനസിലാക്കാന്‍ സ്ത്രീയ്ക്കു കഴിയുമെന്ന് മുംബൈ ഹൈക്കോടതി. മുന്‍ അഭിനേത്രിയെ അപമാനിച്ചെന്ന കേസില്‍ ബിസിനസുകാരന്‍ വികാസ് സച്ച്‌ദേവ് (41) കീഴ്ക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിക്കുകയായിരുന്നു ജസ്റ്റിസ് പൃഥ്വിരാജ് ചവാന്‍.കീഴ് കോടതി തന്നില്‍ തെറ്റായി കുറ്റം ചുമത്തുകയായിരുന്നുവെന്നാരോപിച്ച്‌ ഫെബ്രുവരി 20നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. 3 വര്‍ഷത്തെ തടവുശിക്ഷ കോടതി മരവിപ്പിച്ചു.

2017 ഡിസംബറില്‍ എയര്‍ വിസ്താര വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നു മുംബൈയിലേക്കുള്ള യാത്രയില്‍ വെച്ചാണ് സച്ച്‌ദേവ് തൊട്ടു മുന്‍സീറ്റില്‍ ഇരുന്ന 17 വയസുള്ള നടിയുടെ ഇരിപ്പിടത്തിന്റെ പിടിയില്‍ ഉറക്കത്തില്‍ കാല്‍ വെച്ചെന്ന പരാതി ഉയർന്നത് . ഉറക്കത്തില്‍ അറിയാതെയാണ് കാല്‍ വച്ചതെന്നു പ്രതിയുടെ അഭിഭാഷകന്‍ ന്യായീകരിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ബിസിനസ് ക്ലാസ് സീറ്റില്‍ ധാരാളം സ്ഥലമുണ്ടെന്നും മറ്റൊരാളുടെ സീറ്റിലെ കൈപ്പിടിയില്‍ കാല്‍ വെക്കേണ്ട കാര്യമെന്തെന്നും കോടതി ചോദിച്ചു. . 3 വര്‍ഷത്തെ തടവുശിക്ഷ കോടതി മരവിപ്പിച്ചു.

Related Articles

Latest Articles