Tuesday, December 30, 2025

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; ഇന്നലെ 26,041 പേര്‍ക്കു കൂടി കോവിഡ്; സജീവ കേസുകൾ മൂന്നു ലക്ഷത്തിൽ താഴെയായി

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26,041 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ 29,621 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ 276 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2.99 ലക്ഷമായി കുറഞ്ഞു. 191 ദിവസത്തിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് നല്‍കിയത്‌ 38,18,362 പ്രതിരോധ കുത്തിവയ്പ്പുകള്‍. ഇത് വരെ നല്‍കിയ വാക്സിന്‍ ഡോസുകള്‍ 86.01 കോടിയായി. 22,69,42,725 പേര്‍ക്ക് ഇതുവരെ രണ്ട് ഡോസ് വാക്സിന്‍ ലഭിച്ചു.

കേരളത്തിൽ രോഗവ്യാപനം കുറയുന്നുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിഗമനം. സംസ്ഥാനത്ത് ഇന്നലെ 15,951 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 165 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,603 ആയി. 17,658 പേർ രോഗമുക്തി നേടി. ടിപിആർ 15.41 % ആണ്.

buy office 2019 home and business

Related Articles

Latest Articles