Kerala

“ഡിവൈഎഫ്‌ഐ-സിപിഎം ഗുണ്ടകൾ അക്രമ രാഷ്‌ട്രീയമാണ് കേരളത്തിൽ നടത്തുന്നത്”; സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ

പത്തനംതിട്ട: രാഷ്‌ട്രീയ പ്രവർത്തനത്തിൽ നിന്നും ക്രിമിനൽ ഗുണ്ടാ പ്രവർത്തനത്തിലേക്ക് സിപിഎം തരം താഴുന്നുവെന്ന് സിപിഐ (CPI-CPM Conflict). പാർട്ടിയുടെ മുഖപത്രത്തിലായിരുന്നു സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ചത്. പത്തനംതിട്ടയിലെ കൊടുമണ്ണിൽ സിപിഐ പ്രവർത്തകരെ സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകൾ നടുറോഡിലിട്ട് മർദ്ദിച്ച സംഭവത്തിലാണ് പ്രധാനമായും സിപിഐ പ്രതിഷേധം അറിയിച്ചത്. അക്രമങ്ങൾകൊണ്ടും സർവാധിപത്യ പ്രവണതകൾകൊണ്ടും എല്ലാക്കാലത്തും എല്ലാവരെയും നിയന്ത്രിച്ചു നിർത്താമെന്ന വ്യാമോഹം വേണ്ട. സിപിഎം സ്വയം തിരുത്തണമെന്നും, വൈകുന്നതിന് വലിയ വില നല്കേണ്ടിവരുമെന്നും സിപിഐ മുഖപത്രത്തിൽ പറയുന്നു.

എന്നാൽ ഇത്തരം സംഭവങ്ങൾ അസ്വസ്ഥജനകമാണെന്നും അക്രമസംഭവങ്ങൾ വീഡിയോയിൽ പകർത്തി പ്രചരിപ്പിക്കുന്നത് രാഷ്‌ട്രീയ പ്രവർത്തനത്തിൽ നിന്നും ക്രിമിനൽ ഗുണ്ടാ പ്രവർത്തനമായി തരംതാഴുന്നതാണെന്നും സിപിഐ മുഖപത്രത്തിൽ പറയുന്നുണ്ട്. ഡിവൈഎഫ്‌ഐ-സിപിഎം ഗുണ്ടകൾ അക്രമ രാഷ്‌ട്രീയമാണ് കേരളത്തിൽ നടത്തുന്നത്. ഗുണ്ടാസംഘങ്ങൾ തങ്ങളുടെ ഹീനമായ അക്രമപ്രവൃത്തികളുടെ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് കേരളത്തിലെ ഗുണ്ടാസംസ്‌കാരത്തിന്റെ ഭാഗമായി മാറി.

ഇത് ഗുണ്ടാരാജ് ഉറപ്പിക്കാനുള്ള പാർട്ടിക്കാരുടെ കുതന്ത്രമാണ്. ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്നതിന് ഉപയോഗിച്ചുപോരുന്ന ഫാസിസ്റ്റ് തന്ത്രമാണിതെന്നും മുഖപത്രത്തിൽ പറയുന്നുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ബലാത്സംഗവും എതിർക്കുന്ന ഒരു സംഘടനയുടെ ലേബലിലാണ് കൊടുമൺ വീഡിയോ നിർമ്മിച്ചതും പ്രചരിപ്പിച്ചതും. ഇത് കേരളത്തിലെ ഇടതുപക്ഷജനാധിപത്യത്തെ ഞെട്ടിപ്പിക്കുന്നതാണ്. ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടാൻ സിപിഎം നേതൃത്വം തയ്യാറായിട്ടുമില്ല.

തങ്ങളുടെ പേരിൽ നടന്ന അക്രമസംഭവങ്ങളെ അപലപിക്കാൻ ആ സംഘടന മുതിരാത്തിടത്തോളം അവർ ഗുണ്ടാസംഘങ്ങൾക്ക് പാളയം ഒരുക്കുന്നു എന്നുവേണം കരുതാൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിലെ ഘടകകക്ഷികളും അവയുടെ ബഹുജന മുന്നണികളും ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളം ആയിക്കൂട എന്നും സിപിഎമ്മിനെതിരെ തുറന്നടിച്ചുകൊണ്ട് സിപിഐ മുഖപത്രത്തിൽ പറഞ്ഞു.

Anandhu Ajitha

Recent Posts

യാത്രക്കാരനെ മർദിച്ചതായി പരാതി ! എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു ; ആഭ്യന്തര അന്വേഷണം തുടരുകയാണെന്ന് വിമാനക്കമ്പനി

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…

48 minutes ago

പോളണ്ടിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ ഏജൻസി !പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥി പിടിയിൽ; ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാനും നഗരത്തിൽ സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ ; യൂറോപ്പ് കടുത്ത ജാഗ്രതയിൽ

വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…

2 hours ago

മെറ്റാ ഗ്ലാസ് ധരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി ! ശ്രീലങ്കൻ പൗരൻ കസ്റ്റഡിയിൽ ! ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…

2 hours ago

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുത്തൻ വ്യോമ കവാടം! ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…

2 hours ago

തോഷഖാന അഴിമതിക്കേസ് !ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും17 വർഷം തടവ്: വിധി പ്രഖ്യാപിച്ച് പാകിസ്ഥാൻ കോടതി

തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…

3 hours ago

സിഡ്‌നി ആക്രമണം: ഭീകരന്റെ യാത്രാ വിവരങ്ങൾ പുറത്ത് ! SIDNEY ATTACK

കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…

4 hours ago