Kerala

”സമ്മേളനം മുഖ്യം ബിഗിലെ”; സിപിഎം സംസ്ഥാന സമ്മേളനം മാര്‍ച്ച് 1 മുതല്‍ 4 വരെ; പ്രതിനിധികൾക്ക്‌ ആർടിപിസിആർ ടെസ്‌റ്റ്‌; സമ്മേളനത്തിനാവശ്യമായ തുക ജനങ്ങളില്‍ നിന്ന് പിരിക്കുമെന്ന് പാർട്ടി

തിരുവനന്തപുരം: സി പി എം (CPM) സംസ്ഥാന സമ്മേളന തീയതികള്‍ മാറ്റേണ്ടതില്ലെന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് തീരുമാനം. സമ്മേളനം മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ എറണാകുളം ജില്ലയില്‍ നടത്തും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, സെമിനാര്‍ എന്നിവ ഇതിന്റെ ഭാഗമായി നടത്തും. പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം.

ഫെബ്രുവരി 13,14 തീയതികളിൽ സമ്മേളന നടത്തിപ്പിന് ആവശ്യമായ പണം ജനങ്ങളിൽ നിന്നും പിരിവെടുക്കും. ഫെബ്രുവരി 21 നാണ് പതാകദിനമായി ആചരിക്കുക. നടത്താന്‍ അവശേഷിക്കുന്ന ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരി 15,16 തീയതികളിലായി നടക്കും. കണ്ണൂരിൽ നടത്താൻ പോകുന്ന 23ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്‌ട്രീയ പ്രമേയത്തിൽ പാർട്ടിയിലെ അംഗങ്ങൾക്കും പൊതുജനങ്ങൾക്കും അഭിപ്രായങ്ങൾ പാർട്ടി കേന്ദ്ര കമ്മിറ്റിയെ അറിയിക്കാം. സംസ്ഥാന സമ്മേളനത്തിന് പ്രകടനം ഉണ്ടാകില്ല. പൊതു സമ്മേളനത്തിൽ ആളുകളുടെ എണ്ണവും നിയന്ത്രിക്കും.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

3 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

3 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

3 hours ago